Hannu's Badaayikal

കണ്ണുണ്ടായിട്ട് മാത്രം കാര്യല്ലടേയ്....

  മങ്ങലേൽകാത്ത  കാഴ്ച  അത്  ഈ  ദുനിയാവിൽ    ഇന്നാർക്കുമില്ല.....    കാഴ്ച ഇല്ലാത്തവരുടെ ലോകത്തേക്കാൾ എത്രയൊ   ഭയാനകമാണ്   ഇന്ന്  കാഴ്ച  ഉള്ളവരുടെ     ലോകം....😴   പലതും കണ്ടും  കണ്ടില്ലെന്ന്  നടിക്കുന്നവരുടെ    ലോകം...
  കണ്ണില്ലാതവർ  എത്രയോ    ഭാഗ്യവാൻമാരല്ലേ  എന്ന്  ചിന്തിച്ച്  പോകുന്നവരുടെ ലോകം... 🙄

"മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തൂ   കണ്ണടകൾ👓 വേണം...നമുക്ക്  കണ്ണടകൾ👓 വേണം"...

 അപ്പോ കണ്ണട  വെക്കാൻ  എല്ലാർക്കും സമയയമായല്ലോ  അല്ലേ 🤓
  കണ്ണുണ്ടായിട്ടൊന്നും ഒരു കാര്യില്ലടേയ്....കണ്ണടൊക്കെ   വെച്ച്  കണ്ണിനൊന്ന്  മൊഞ്ചാക്കണം...😎😜

ഞാൻ നിക്കണോ അതോ ഇരിക്കണോ?


ആരോടും  ഒന്നും... മുണ്ടാണ്ടിരിന്നാ  എല്ലാ   കൊയപ്പോം  തീരൂന്നൊക്കെ പണ്ടാരെല്ലനോ ..എബ്ടെല്ലനോ......  പറീന്ന കേട്ടിന്....പോ ലും🙄.. പക്ഷേങ്കില്...ഞമ്മളെന്താ ചെയ്യാ...😴... ഒരു മിനിറ്റ് പോലും  ഞമ്മടെ  വായൊന്ന്  പൂട്ടി 😷 മുണ്ടാണ്ടിരിക്കാൻ....ഞമ്മളെ കൊണ്ട്  പറ്റണില്ലാ.... 😔എല്ലാരും കേക്കാ ബേണ്ടി  പറയ്യാണ്🤑..ഞമ്മളോടെന്തേലും   ആർക്കേലും... പറയാൻ   തോന്നുന്നുണ്ടേൽ  ബേഗം   പറഞ്ഞോ..😜..പിന്നെ   ഞമ്മള് കൈവിട്ടോയീന്ന്  പറഞ്ഞിട്ട്   മോങ്ങാൻ നിക്കണ്ടാ...🙄😛..ഇനി  കൂടുതൽ   കാത്ത്  നിക്കാൻ   ഞമ്മളെ കൊണ്ട്  പറ്റൂലാ...☻
അപ്പോ   ഞമ്മള്  നിക്കണോ.....അതോ...?😎😏

ജീവിതം ഒരു ലഹരിയാകണം..

ജീവിതത്തിൽ കരുത്ത്    തരുന്നവയാക്കി  മാറ്റണം ദുഃഖാനുഭവങ്ങള്‍. ജീവിതത്തിലെ ഏത്ര വലിയ  തകർച്ചയിലും   തളർന്നു പോകാതെ  പിടിച്ച് നിർത്തുന്നത്  ചിലപ്പോ   കഴിഞ്ഞുപോയ  സങ്കടത്തിൻറേയും...പ്രതി സന്ധിയുടേയും  അനുഭവ പാഠങ്ങളാവാം....... പ്രതിസന്ധികളാണ്‌   നമ്മെ   മുന്നോട്ട്  ചിന്തിക്കാൻ  തന്നെ  പ്രേരിപ്പിക്കുന്നതും... 👍👍

വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌? പുറകിലെ കാഴ്‌ചകള്‍ കാണാന്‍! പുറകിലെ കാഴ്‌ചകള്‍  കാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ. കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ്‌; ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ള ശക്തിസംഭരണമാണ്‌.എന്നും  അങ്ങനൊക്കെ തന്നെയാണ് ഓരോ ജീവിതവും..👍👍👍

നിങ്ങളീ ധാരാവി ധാരാവിന്ന് കേട്ടിട്ടുണ്ടാ.....☻😎

മുംബൈ... കിംങ്പ്പാ.🔫.ഞമ്മ😎

മുംബെയിൽ നിന്നും  മാസാവസാനം  നാട്ടിലേക്കുള്ള  തിരിച്ചു യാത്ര...ഇതു പതിവാണെങ്കിലും  ഇനിയൊരു മടക്കമില്ല....ഇരു വശത്തുമുള്ള മരങ്ങളെയും   മറ്റു കാഴ്ചകളെയും  പിന്നിലേക്ക് വകഞ്ഞു മാറ്റിക്കൊണ്ട് ഞാനിരിക്കുന്ന ട്രെയിൻ ചീറിപ്പായുകയാണ്....സമയം അർദ്ധരാത്രി ആയി..ഞാൻ പതുക്കെ കണ്ണുകളടച്ചു...🙇‍♀️

ഓർമ്മയിലേക്ക് രണ്ടു വർഷം മുമ്പുള്ള മുംബൈ യാത്ര കടന്നു വന്നു...എന്റെ കണ്ണുകൾ നനയുന്നത് ഞാനറിഞ്ഞു...😭
ഒരു നല്ല ജോലി തേടി അലഞ്ഞ മുംബൈയിലെ തെരുവുകൾ....വീർപ്പ് മുട്ടിക്കുന്ന തിരക്കുള്ള നഗരക്കാഴ്ചകൾ..എല്ലാം മനസിൽ വീണ്ടും തെളിയുന്നു...😧
  നഗരങ്ങളിൽ ഞാൻ ഏറെ അലഞ്ഞു..
ഒടുവിൽ പട്ടിണി മാറ്റാൻ ഞാനും ആ ജോലിക്ക് നിർബന്ധിതനായി😞

വെട്ടും കുത്തും   ഈ ഭൂമിയിലെ സകല തെമ്മാടിത്തരങ്ങളും അരങ്ങേറുന്ന മുംബൈയുടെ ഒരു കോണിൽ ഞാനും ആയുധമെടുത്തു...ആദ്യമൊക്കെ കൈ വിറച്ചെങ്കിലും പിന്നീട് അത് ശീലമായി തുടങ്ങി😏

കൂട്ടുകാരോടൊക്കെ എനിക്ക് സ്മഗ്ലിംങ് ആണ് ജോലി എന്നു ഞാൻ പറഞ്ഞിരുന്നു..അവര്ക്കൊക്കെ എന്നോട് ഒരു റെസ്പെക്ട്ടൊക്കെ വന്നു...അത് കണ്ടപ്പോ എനിക്കും ഒരു മനസുഃഖം.😌.

ഇനിയും  വയ്യ....എനിക്ക് കത്തി താഴെ ഇടണം....തീരെ മടുത്തോണ്ടാണ് മുംബെയോട്  ബൈ പറഞ്ഞിട്ടുള്ള ഈ തിരിച്ചു പോക്ക്....😜.

മുതലാളിക്ക് കടയില് വേറെ നല്ല ആളെ കിട്ടിയാ മതിയായിരുന്നു..🙄.നല്ല കച്ചോടമുള്ള കടയായിരുന്നു..
കസ്റ്റമറ് വന്നാല്  മൂപ്പര് കരിമ്പ് ജ്യൂസടിക്കുമ്പോ ഞാൻ ഇളനീര് വെട്ടി അതില് സ്ട്രോ കുത്തിക്കൊടുക്കും...
(ദാറ്റീസ് മൈ വെട്ടും കുത്തും)😉

പിന്നെ സ്വയം സ്മഗ്ലളറാണെന്ന് എന്നെ തന്നെ ബോധിപ്പിക്കാനായ് ഇളനീരൊക്കെ ഞാൻ കടത്താറുണ്ടായിരുന്നു..😋..മാപ്പ് മുതലാളീ മാപ്പ്.....👐👐
പതിയെ ഞാനുറക്കത്തിലേക്ക് വഴുതി..😴.ചൂളം വിളിയോടെ ട്രെയിൻ മുന്നോട്ട് പോയ്ക്കൊണ്ടേയിരുന്നു....!!😌😌

 നിർബന്ധിച്ചാഇനിയും  നുമ്മ ചളി തുടരും😎

വലുതെന്തോ വരാനിരുന്നതാ.....🙄🙄🙄

പണ്ട് ചളി എഴുതതിയിരുന്ന  പല ഐഡികളും ഇന്ന് സാഹിത്യവും കവിതയും
 ഒക്കെ എഴുതി  തുടങ്ങി.... 
 എല്ലാരും ബുദ്ധി ജീവികളായോന്നൊരു  സംശയം.....😒😒😵
അത് പോട്ടെ😏😏
നിങ്ങൾ എന്റെ പോസ്റ്റൊക്കേം  ശ്രദ്ധിച്ചിട്ടുണ്ടോ.. ...എല്ലാം ബുദ്ധിപരമായ പോസ്റ്റുകൾ  😎 
വളരെ...ത്രസിപ്പിക്കുന്ന
ന....നിഗൂഡമായ.....വിജ്രിംഭിച്ച  നീക്കങ്ങൾ...ഇതൊക്കെ  ഞമ്മളെ കൊണ്ടല്ലാണ്ട്  ബേറാരെകൊണ്ട്  പറ്റും.....😎ല്ലേ....😎

Gd mrng qlbs

 ഗുഡ് മോർണിംങ്ങ്   ചങ്ക്സ്...😎
ശാന്തമായ മനസ്സിൽ നിന്നേ മികച്ച തീരുമാനങ്ങളുണ്ടാവു, മികച്ച തീരുമാനങ്ങളാണ് നിങ്ങളെ ഉന്നതങ്ങളിൽ എത്തിക്കുന്നത്.
  ഇന്നലകളിലെ തെറ്റ് തിരുത്താനുള്ള  ഒരവസരമാണ് ഓരോ പുലരിയും......

ശുഭദിനം......ശുഭചിന്ത

Popular Posts

Blog Archive