Hannu's Badaayikal

തിരക്കഥയിലെ നായിക.....




ജീവിതം ഒരു സിനിമ തിരക്കഥ പോലെ ആയിരുന്നെങ്കിൽ......☻
ഒരു പാട്ട്   സീൻ മതിയാരുന്നൂ  ഞമ്മക്ക്  🙄 കുടിലിൽ നിന്നു🏚 കൊട്ടാരത്തിലേക്ക് 🏯പോകാൻ.....🙄
ഒരു രൂപ  കൊണ്ടെനിക്ക്   ഒരായിരം കോടി ഉണ്ടാക്കാമായിരുന്നു.....😎...
വിദ്യാഭ്യസമോ,പണമോ,ഗ്ലാമറോ നോക്കാതെ 😏പ്രണയിക്കുന്ന കാമുകൻ ഉണ്ടാകുമായിരുന്നു😌
പല  റേഞ്ചിലുള്ള  സൗഹ്ദൃങ്ങളുണ്ടാകുമായിരുന്നൂ...🙄
പക്ഷെ......😟
ഇവിടെ   ഇപ്പോ   വർഷങ്ങളോളം പണിയെടുത്തിട്ടും കഷ്ടപ്പെട്ടിട്ടും😴ഒരു ഓലകുടിൽ പോലും ഉണ്ടാക്കുവാൻ കഴിയുമോ
?🙄
ഒരു രൂപക്ക് പോയിട്ടു ആയിരത്തിനും,അഞ്ഞൂറിനും പോലും വിലയില്ലിവിടെ😴
പ്രണയിക്കാൻ 😍മനസുമതി പക്ഷെ ജീവിക്കാൻ പണം വേണം എന്ന് പറയാത്ത എത്ര  ന്യൂജനറേഷൻ കാമുകൻമാർ☻ ഉണ്ടാകും?   🙄
തിരിഞ്ഞ് പോലും    നോക്കുമോ  ഏതേലും  ഒരുത്തൻ...😏
 കാമുകൻ പോട്ടേ😏....അങ്ങനെ മനസറിഞ്ഞ്  സ്നേഹിക്കുന്ന  മനസ്സിലാക്കുന്ന  വിശ്വസിക്കാവുന്ന     സുഹൃത്തുകളുണ്ടാകുമോ????

"അടുത്ത ജന്മം എന്നൊന്ന് ഉണ്ടെങ്കിൽ തിരക്കഥയിലെ നായികയായി 😌  ജനിക്കണം  ഞമ്മക്ക്"..😋😌  

മോന്തായം നന്നായാ കണ്ണാടി മാണ്ട





മുൻകോപിയായ 😡ദുർവാസാവ് 😠മഹർഷിയെ  പറ്റി  അറിയാലോ.... ..എല്ലാർക്കും
ഒരിക്കൽ   അദ്ദേഹം    അർജുന പുത്രനായ അഭിമന്യുവിൻറെ വീട്ടിൽ🏠   പോയി  ആ സമയത്ത്  അഭിമന്യു      അവിടെ   ഉണ്ടായിരുന്നില്ല   അഭിമന്യൂവിൻറെ    ഭാര്യ  മാത്രമേ   അവിടെ ഉണ്ടായിരുന്നുള്ളൂ ☻..
അവൾ      എല്ലാ  ആദിത്യ  മര്യായാദയോടു   കൂടി    നല്ല  രീതിയിൽ  അദ്ധേഹത്തെ     പരിചരിച്ചു..😋

അവളുടെ   പെരുമാറ്റത്തിലും  .... ആദിത്യ  രിതിയിലും    സന്തുഷ്ടനായ  മഹർഷി     അവൾക്ക് ഉപഹാരമായി  ഒരു  കണ്ണാടി🔍സമ്മാനിച്ചു...🤑

ആ കണ്ണാടിയുടെ 🔍  പ്രത്യേകത  എന്താന്നു  വെച്ചാൽ...☻"കണ്ണാടിയിലേക്ക് ആരേലും   നോക്കിയാൽ നോക്കുന്ന വ്യക്തിയെ പറ്റി ആരാണോ  ഏറ്റവും   കൂടുതൽ  ചിന്തിക്കുന്നത് അയാളുടെ  മുഖമായിരിക്കും  കണ്ണാടിയിൽ   തെളിയുന്നത്"...😌
ഇനി  നമുക്ക്  കഥ മതിയാക്കി കാര്യത്തിലേക്ക്  വരാം.... 😎
 my   dearr   ഖൽബീസ്.😍😍..ഇതുപോലൊരു  കണ്ണാടിയോ മറ്റോ  നിങ്ങൾക്കൊക്കേം  കിട്ടുകയാണേൽ   നിങ്ങള് നോക്കിക്കോ  അതിൽ തെളിയുന്നതൊക്കെ
ഈ  പാവം  ഞമ്മളെ  മുഖമായിരിക്കും😌☻
എന്താന്നു  വെച്ചാൽ   നിങ്ങളോരുരത്തരെ പറ്റിയും ഏറ്റവും  കൂടുതൽ   ഓരോ  നിമിഷവും   ഓരോ  സെക്കൻറും  ചിന്തിക്കുന്നതും  ഓർക്കുന്നതും
 ഈ  ഞമ്മളാ🙄...അത്രക്ക്ണ്ട്  ഞമ്മക്ക്  നിങ്ങളോടൊക്കെയുള്ള മൊഹബ്ബത്ത്...😍.  ഇത് വെറും തള്ളല്ലാ...ട്ടാ.....🙄.ഞമ്മടെ ഖൽബ്  ചെറുങ്ങനൊന്ന്   തൊറന്നതാ......🙄

എല്ലാം ഒരു കെണിയല്ലേ...ഖൽബേ ....




കെണിയൊരുക്കുക  എന്നുള്ളത്  വേടൻറെ  തന്ത്രമാണ്  ഖൽബേ  ആ കെണിയിൽ   ഇരയാവാതിരിക്കുക  എന്നുള്ളത്   നമ്മുടെ  ആവശ്യവും... 🙂
  ഇന്നത്തെ ബന്ധങ്ങളും    സ്നേഹ  വാക്കുകളും...  സൗഹൃദങ്ങളും....അങ്ങനൊരു കെണി  ആവാതിരിക്കട്ടേ......👍👍

😎👌  ഇനി  കാര്യത്തിലേക്ക  വരാം👇

 ആരെന്ത്    കെണി വിരിച്ചാലും.....അതിലൊന്നും  വീഴാതെ   രക്ഷപ്പെട്വാ ന്നുള്ളത്   ചില്ലറ   കഴിവൊന്നും  അല്ലാട്ടാ....അയിന്  ഞമ്മളെ  കയിഞ്ഞേ ആരും  ഉള്ളൂ....😎കാണാൻവല്ല്യ  ലുക്ക്  ഇല്ലെലും....ഫയങ്കര  ഫുദ്ധിയാ....😎

Popular Posts

Blog Archive